banner

ഫോണിൽ കിട്ടിയില്ല; മലയാളി യുവാവിനെ ഹംഗറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഫോണിൽ കിട്ടിയില്ല, മലയാളി യുവാവിനെ ഹംഗറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി


സ്വന്തം ലേഖകൻ
ഇടുക്കി : മലയാളി യുവാവിനെ ഹംഗറിയില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അമരാവതിപ്പാറ തൊട്ടിയില്‍ വീട്ടില്‍ സനല്‍ കുമാര്‍ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ സനലിനെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.

ശനിയാഴ്ച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹംഗറി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ റാണി. മക്കള്‍: ആര്യ, അശ്വിന്‍.

Post a Comment

0 Comments