സ്വന്തം ലേഖകൻ
തൃക്കരുവ : അഷ്ടജലറാണി ദേവാലയത്തിന് സമീപം കൊല്ലം എംഎൽഎ എം.മുകേഷിൻ്റെ ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ ഉദ്ഘാടനം ഇന്ന്. പരിശുദ്ധ കന്യാമറിയത്തിൻ്റെ കോൺഫ്രിയ തിരുനാളിൻ്റെ ഭാഗമായ പ്രദക്ഷിണത്തിനായി എത്തുന്ന വിശ്വാസികളെ മുൻകൂട്ടി കണ്ടുകൊണ്ടാണ് എൽഡിഎഫിൻ്റെ തിടുക്കപ്പെട്ടുള്ള ഉദ്ഘാടന നീക്കമെന്നാണ് ഒരു പക്ഷത്തിൻ്റെ ആക്ഷേപം. എന്നാൽ സാങ്കേതിക കാരണങ്ങളാൽ ആണ് പണിപൂർത്തിയാക്കാതിരുന്നത് എന്നും ഫണ്ട് നേരത്തെ തന്നെ അനുവദിച്ചിരുന്നതാണെന്നും സി.പി.എം പ്രവർത്തകർ പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം മുഖം നഷ്ടമായ എൽഡിഎഫിൻ്റെ വോട്ട് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകമാണ് ഈ ഉദ്ഘാടന പ്രഹസനമെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ പ്രതികരിച്ചു. കാലങ്ങളായി എംഎൽഎയും വാർഡും കയ്യിലുള്ള എൽഡിഎഫ് തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നത് നല്ലതാണെന്നും അവർ തുറന്നടിച്ചു. ഇന്ന് വൈകുന്നേരം 5.30-നാണ് ഉദ്ഘാടനം എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്.
0 Comments