banner

ഇതുവരെ കേൾക്കാത്ത കഥ; സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു

സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു ; ഇതുവരെ കേൾക്കാത്ത കഥ ; ​ നായികയായി ചന്ദ്രിക രവി ; സിനിമയുടെ അനൗൺസ്മെന്റ് വിഡിയോ പുറത്തിറക്കി അണിയറ പ്രവ‌ർത്തകർ


സ്വന്തം ലേഖകൻ
സിൽക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കി വീണ്ടുമൊരു സിനിമ കൂടിഎത്തുന്നു. സിൽക്ക് സ്മിത – ക്വീൻ ഓഫ് ദ സൗത്ത്” എന്ന പേരിട്ട ബയോ പിക്കിൽ ഇന്ത്യൻ വംശജയായ ഓസ്‌ട്രേലിയൻ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് സ്മിതയായി എത്തുക.

എസ്ടിആർ എെ സിനിമാസിന്റെ ബാനറിൽ ജയറാം ശങ്കരൻ സംവിധാനം ചെയ്യുന്ന ചിത്രം എസ് .ബി വിജയ് അമൃതരാജ് ആണ് നിർമാണം.സിൽക്ക് സ്മിതയുടെ ജന്മവാർഷിക ദിനത്തിലായിരുന്നു പ്രഖ്യാപനം. സിനിമയുടെ അനൗൺസ്മെന്റ് വിഡിയോയും അണിയറ പ്രവ‌ർത്തകർ പുറത്തിറക്കി.

സിൽക്ക് സ്മിതയുടെ ഇതുവരെ കേൾക്കാത്ത കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടി കൊണ്ട് പോകും. അടുത്ത വർഷം ചീത്രീകരണം ആരംഭിക്കും.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങും.

Post a Comment

0 Comments