സ്വന്തം ലേഖകൻ
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി കൊല്ലംചിറയില്‍ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മൂടാടി വെള്ളറക്കാട് നാസറിന്റെ മകൻ നിയാസാണ് മരിച്ചത്. 19 വയസാണ് പ്രായം.
കുട്ടികള്‍ക്കൊപ്പം ചിറയില്‍ നീന്തുന്നതിനിടെ ചിറയില്‍ മുങ്ങിപ്പോകുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. ആഴമുള്ള വലിയ ചിറയാണിത്. ഫയർഫോഴ്സും പൊലീസും നടത്തിയ പരിശോധനക്കൊടുവില്‍ വൈകിട്ട് ഏഴരയോടെയാണ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
0 Comments