banner

കെഎസ്ആര്‍ടിസി ബസിനും പ്രൈവറ്റ് ബസിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം tragedy-ends-for-young-man-trapped-between-ksrtc-bus-and-private-bus.html

സ്വന്തം ലേഖകൻ
തിരുവനന്തപുരം : കിഴക്കേകോട്ടയില്‍ കെഎസ്ആര്‍ടിസി ബസിനും പ്രൈവറ്റ് ബസിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്കിലെ ജീവനക്കാരനായ ഉല്ലാസാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉല്ലാസ് ബസ്സുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു.

കോവളം ഭാഗത്ത് നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് കിഴക്കോക്കോട്ടയില്‍ എത്തി ബസ് യൂടേണ്‍ ഇടാനായി തിരിക്കുന്നന്നതിനിടെയാണ് അപകടം. ബസിന്റെ മുന്‍ഭാഗത്ത് നിക്കുകയായിരുന്നു ഉല്ലാസ്. കെഎസ് ആര്‍ടിസി ബസ് മുന്നോട്ടെടുക്കുമ്പോള്‍ തന്നെ ഒരു പ്രൈവറ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് മുന്നിലൂടെ വലത്തേക്ക് തിരിച്ചു. ഇതോടെ ഉല്ലാസ് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങുകയായിരുന്നു.

പ്രദേശവാസികളും യാത്രക്കാരും ബഹളം വെച്ചതോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഉടനെ തന്നെ ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി ഉല്ലാസിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments