സ്വന്തം ലേഖകൻ
തിരുവനന്തപുരം : മാനദണ്ഡങ്ങൾ ലംഘിച്ച് പിൻവാതിൽ അടയ്ക്കാതെയുള്ള യാത്രയിൽ അപകടം. പിൻവാതിൽ അടയ്ക്കാതെ സഞ്ചരിച്ച ബസിൽ നിന്ന് റോഡിൽ തെറിച്ച് വീണാണ് യുവതിക്ക് പരിക്ക്. തിരുവനന്തപുരം കല്ലറ മരുതമൺ ജംഗ്ഷനിലായിരുന്നു അപകടം.
പാലോട് സ്വദേശി ഷൈലജയ്ക്കാണ് പരിക്കേറ്റത്. ബസിന്റെ പിൻവാതിൽ അടച്ചിരുന്നില്ല. ഷൈലജ സീറ്റിലേക്ക് ഇരിക്കാൻ ശ്രമിച്ചതും ബസ് വളവ് തിരിഞ്ഞതും ഒരുമിച്ചായിരുന്നു. തുടർന്ന് ഷൈലജ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഷൈലജയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
0 Comments