banner

കൊല്ലത്ത് എസ്.ഐയെ യുവാവ് ക്രിക്കറ്റ് ബാറ്റ് വീശി അടിച്ചു; പോലീസ് സ്റ്റേഷനിലെ ആക്രമണം വാഹനത്തിൻ്റെ രേഖകളുമായി എത്തിയപ്പോൾ; അക്രമം പ്രകോപനമില്ലാതെയെന്ന് പോലീസ്

എസ്.ഐക്ക് നേരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമണം

സ്വന്തം ലേഖകൻ
കൊല്ലം : കസ്റ്റഡിയിലെടുത്ത ബൈക്ക് തിരികെ ആവശ്യപ്പെട്ട് കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെത്തിയ യുവാവ് എസ്.ഐക്ക് നേരെ ക്രിക്കറ്റ് ബാറ്റ് വീശി. എസ്.ഐയുടെ കൈക്ക് നേരിയ പരിക്കേറ്റു. കൂടുതൽ പൊലീസുകാരെത്തി കിളികൊല്ലൂർ സ്വദേശിയായ യുവാവിനെ ബലം പ്രയോഗിച്ച് സെല്ലിലടച്ചു.

ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ആദ്യം സൗമ്യയമായി പെരുമാറിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ അക്രമാസക്തനാകുകയായിരുന്നു. ബഹളം കേട്ട് എത്തിയ എസ്.ഐക്ക് നേരെ യുവാവ് ബാറ്റ് വീശി​. കഴിഞ്ഞദിവസം പൊലീസ് ചിന്നക്കടയിൽ നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ വന്ന ഇയാളെ തടഞ്ഞ് നിറുത്തി പരിശോധിച്ചിരുന്നു. 

വാഹനത്തിന്റെ രേഖകൾ കൈവശം ഉണ്ടായിരുന്നില്ല. ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് രേഖകളുമായി അടുത്ത ദിവസം സ്റ്റേഷനിൽ എത്താൻ യുവാവിനോട് പറഞ്ഞിരുന്നു. തുടർന്നാണ് യുവാവ് ഇന്നലെയെത്തിയത്. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments