banner

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

സ്വന്തം ലേഖകൻ
സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കം. കെ സുരേന്ദ്രന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. നിലവില്‍ രാജീവ് ചന്ദ്രശേഖറിന്റെയും എം ടി രമേശിന്റെയും പേരാണ് പരിഗണനാപട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റാകുന്നത് സംബന്ധിച്ച് അമിത് ഷാ രാജീവ് ചന്ദ്രശേഖറുടെ അഭിപ്രായം തേടി.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നതില്‍ അനുകൂലമായ നിലപാടല്ല രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചതെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നു. കേരളത്തില്‍ സ്ഥിരമായി തുടരേണ്ടി വരും എന്നുള്ളത് പാര്‍ട്ടിയിലെ ഗ്രൂപ്പിസവും താഴെ തട്ടിലുള്ള നേതാക്കളുമായി അടുപ്പമില്ലാത്തതുമാണ് രാജീവ് ചന്ദ്രശേഖറിന്റെ തീരുമാനത്തിന് പിന്നില്‍. അതേസമയം കേരളത്തില്‍ നേതൃമാറ്റം അനിവാര്യമെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.

എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്നൊരു മുഖം നേതൃത്വത്തില്‍ വരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാന്‍ രാജീവ് ചന്ദ്രശേഖറിനാകുമെന്നാണ് ദേശീയ നേതൃത്വം കണക്കാക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ചുരുങ്ങിയ സമയം കൊണ്ട് നടത്തിയ ഇടപെടലുകളാണ് കേന്ദ്രനേതൃത്വത്തെ ആകര്‍ഷിച്ചത്.

Post a Comment

0 Comments