സ്വന്തം ലേഖകൻ
കോഴിക്കോട് : ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
നരിക്കുനി- കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ മുഹമ്മദ് ഹാരിസിന്റെ ലൈസൻസാണ് കോഴിക്കോട് ആർടിഒ പി.എ നസീർ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
മാത്രമല്ല അഞ്ചു ദിവസത്തെ നിർബന്ധിത ട്രെയിനിംഗിനും നിർദ്ദേശിച്ചു. ബസിലെ യാത്രക്കാർ നൽകിയ വിഡിയോ തെളിവായി സ്വീകരിച്ചാണ് നടപടി.
0 Comments