banner

കനത്ത മൂടൽമഞ്ഞ്: ഡൽഹിയിൽ റോഡ് നേരെ കാണാനാകുന്നില്ല; യെല്ലോ അലർട്ട്

Published from Blogger Prime Android App
സ്വന്തം ലേഖകൻ 
കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ യെല്ലോ അല്ലർട്ട് പ്രഖാപിച്ചു. ഡൽഹിയിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങൾ വൈകി.

അമൃത് സർ , ഗുവാഹത്തി വിമാനത്താവളങ്ങളിലും മൂടൽമഞ്ഞ് സർവീസുകളെ ബാധിച്ചു. പലയിടത്തും കാഴ്ച പരിധി പൂജ്യമായി ചുരുങ്ങി.

ഡൽഹി, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആണ് കാഴ്ച പരിധി പൂജ്യമായി ചുരുങ്ങിയത്. ഡൽഹി വിമാനതാവളത്തിൽ 30 സർവീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്.

അതേ സമയം ജമ്മു കശ്മീരിൽ കനത്ത മഞ്ഞു വീഴ്ചയും മൂടൽമഞ്ഞും കാരണം സൈനിക വാഹനം റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് മറിഞ്ഞ് 4 സൈനികർ വീരമൃത്യു വരിച്ചു.

ഹരിയാനയിലും, പഞ്ചാബിലും മൂടൽമഞ്ഞ് കാഴ്ച മറച്ചതിനെ തുടർന്ന് 2 അപകടങ്ങളിലായി 7 പേർക്കാണ് ജീവൻ നഷ്ടമായത്.ഉത്തരാഖണ്ഡിലും, ഹിമാചൽ പ്രദേശിലും, ജമ്മു കശ്മീരിലും കനത്ത മഞ്ഞു വീഴ്ചയാണ്. -3 മുതൽ -6 വരെയാണ് ഇവിടങ്ങളിലെ താപനില.

മഞ്ഞുവീഴ്ച കാണാന്‍ ജമ്മുവിലേക്കും ഹിമാചലിലേക്കും എത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജനുവരി 4 മുതൽ ഹിമാചലിലും ജമ്മു കശ്മീരിലും ശീതതരംഗ മുന്നറിയിപ്പുണ്ട്. താപനിലയിൽ കാര്യമായ കുറവുണ്ടായില്ലെങ്കിലും ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലും ജനുവരി 10 വരെ മൂടൽമഞ്ഞ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Post a Comment

0 Comments