
സ്വന്തം ലേഖകൻ
മൈസൂരു : ഹൃദയാഘാതം മൂലം എട്ട് വയസ്സുകാരി മരിച്ചു. ചാമരാജ നഗർ സെൻ്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർത്ഥിയായ തേജസ്വിനിയാണ് മരിച്ചത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അദ്ധ്യപികയെ നോട്ട്ബുക്ക് കാണിക്കുന്നതിനിടെ പെൺകുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. സ്കൂൾ അധികൃതർ ഉടൻ തന്നെ ജെഎസ്എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് ഹൃദയാഘാതം ഉണ്ടായതായി കണ്ടെത്തിയത്.
0 Comments