banner

സംസ്കാരം വൈകിട്ട് നാല് മണിക്ക്; ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു; രോഗത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ


സ്വന്തം ലേഖകൻ 
കൊച്ചി : ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം  വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു

കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്നത് ഹിറ്റ്‌ ചിത്രങ്ങളായിരുന്നു. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങി മലയാളികൾ എന്നും ഓര്‍മിക്കുന്ന ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു.

ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജനുവരി 16-നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

1995-ല്‍ രാജസേനന്റെ 'ആദ്യത്തെ കണ്മണി' എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടാണ് തുടക്കം. 2001-ല്‍ ജയറാം നായകനായ 'വണ്‍മാന്‍ഷോ'യിലൂടെ സ്വതന്ത്രസംവിധായകനായി. രണ്ടാമത്തെ ചിത്രമായ കല്യാണരാമന്‍ വന്‍ഹിറ്റായതോടെ ഷാഫി മലയാളസിനിമയില്‍ ഇരിപ്പിടമുറപ്പിച്ചു. തുടര്‍ന്ന് 'പുലിവാല്‍ കല്യാണം', 'തൊമ്മനും മക്കളും', 'മായാവി', 'ചോക്ലേറ്റ്', 'ചട്ടമ്പിനാട്', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങിയ സിനിമകളും വലിയ ഹിറ്റുകളായി. 17 സിനിമകള്‍ സംവിധാനം ചെയ്തു. 'തൊമ്മനും മക്കളും' എന്ന സിനിമയുടെ റീ-മേക്കായ 'മജ'യിലൂടെ തമിഴിലും സാന്നിധ്യമറിയിച്ചു. 2022-ല്‍ പുറത്തിറങ്ങിയ 'ആനന്ദം പരമാനന്ദം' ആണ് അവസാന ചിത്രം.

സ്വന്തം സിനിമകളായ 'മേക്കപ്പ് മാന്‍', '101 വെഡ്ഡിങ്സ്' എന്നിവയ്ക്ക് കഥയെഴുതിയ ഷാഫി 'ഷെര്‍ലക് ടോംസി'ല്‍ സച്ചിക്കൊപ്പം തിരക്കഥയിലും പങ്കാളിയായി. '101 വെഡ്ഡിങ്സ്', 'ലോലിപോപ്പ്' എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമാണ്.

إرسال تعليق

0 تعليقات