സ്വന്തം ലേഖകൻ
കൊല്ലം : സ്വാമി വിവേകാനന്ദന്റെ ദർശനങ്ങൾ ജെൻ സി തലമുറ ഏറ്റെടുക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എക്സ് ഏണസ്റ്റ് പറഞ്ഞു. ദേശീയ യുവജന വാരാഘോഷത്തിൻ്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കൊല്ലം ജില്ലാ യുവജന കേന്ദ്രം ടികെഎം ആർട്സ് ആൻഡ് സയൻസ് കോളേജ് കലാലയ യൂണിയനുമായി ചേർന്ന് സംഘടിപ്പിച്ച ജെൻ സി കാലത്തെ വിവേകാനന്ദ സ്മരണ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ടി കെ എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച സെമിനാർ പ്രിൻസിപ്പൽ ഡോക്ടർ എം ജെ ഷീബ അധ്യക്ഷയായി. യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ അഡ്വ എസ് ഷബീർ സ്വാഗതം പറഞ്ഞു. യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല മുഖ്യാതിഥിയായി. എഴുത്തുകാരനും പ്രഭാഷകനുമായ പി കെ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡോക്ടർ ഫിറോസ് ഖാൻ എ, അവളിടം ജില്ലാ കോഡിനേറ്റർ മീര എസ് മോഹൻ എന്നിവർ സംസാരിച്ചു. കലാലയ യൂണിയൻ ചെയർപേഴ്സൺ തൻസി എൻ നന്ദി രേഖപ്പെടുത്തി.
0 Comments