banner

തലസ്ഥാന നഗരിയിലെ റിപ്പബ്ലിക്ക് പരേഡില്‍ ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണു

തലസ്ഥാനത്ത് റിപ്പബ്ളിക് പരേഡില്‍ ഗവര്‍ണര്‍ സംസാരിക്കുന്നതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ കുഴഞ്ഞുവീണു

സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ളിക് ദിന പരേഡിനിടെ സിറ്റി പൊലീസ് കമ്മിഷണർ കുഴഞ്ഞുവീണു.

തോംസണ്‍ ജോസ് ആണ് കുഴഞ്ഞുവീണത്. പരേഡിനെ അഭിസംബോധന ചെയ്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.

ഗവർണറുടെ സമീപത്താണ് കമ്മിഷണർ നിന്നിരുന്നത്. വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചതിനുശേഷം പ്രസംഗിക്കുന്നതിനായി ഗവർണർ ഒരുങ്ങുന്നതിനിടെ സമീപത്തുനിന്ന കമ്മിഷണർ കുഴഞ്ഞുവീഴുകയായിരുന്നു. 

മുന്നോട്ടേയ്ക്കുവീണ അദ്ദേഹത്തെ സഹപ്രവർത്തകർ ഓടിയെത്തി ആംബുലൻസിലേയ്ക്ക് മാറ്റി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം അദ്ദേഹം പിന്നീട് തിരിച്ചെത്തി.

Post a Comment

0 Comments