banner

ലോകമെങ്ങും പുതുവർഷാഘോഷ ലഹരിയില്‍; കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു; 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു, കൊല്ലത്തുൾപ്പെടെ അനുഭവപ്പെട്ടത് വലിയ തിരക്ക്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കൊച്ചി : പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സര ആഘോഷത്തിലേക്ക് കടന്നു. കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, അടക്കമുള്ളയിടങ്ങളില്‍ നിരത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത് പസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് കിരിബാത്തിയില്‍ പുതുവര്‍ഷം പിറന്നത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണ് കിരിബാത്തി. വെടിക്കെട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെയായിരുന്നു കിരിബാത്തി ദ്വീപുകാര്‍ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാന്‍ഡ്, ടോകെലൗ, ടോംഗ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു.

ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം 8.30ന് പുതുവര്‍ഷം പിറന്നു. തൊട്ടുപിന്നാലെ ചൈന, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും ന്യൂ ഇയറിനെ വരവേറ്റു. പുലര്‍ച്ചെ 1.30 ന് യുഎഇ, ഒമാന്‍, 3.30 ന് ഗ്രീസ്, ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഈജിപ്ത്, നമീബിയ, 4.30 ന് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, മൊറോക്കോ, കോംഗോ, മാള്‍ട്ട എന്നിവിടങ്ങളിലും പുതുവര്‍ഷമെത്തും. പുലര്‍ച്ചെ 5.30ന് യുകെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളും ന്യൂഇയര്‍ ആഘോഷത്തിലേക്ക് കടക്കും.

إرسال تعليق

0 تعليقات