banner

മദ്യപാനികള്‍ക്ക് കനത്ത തിരിച്ചടി; മദ്യവില തിങ്കളാഴ്ച മുതല്‍ വീണ്ടും കൂടും; ഉയർത്തിയത് 10 രൂ​പ മു​ത​ൽ 50 രൂ​പ വ​രെ​

kerala-alcohol-price-hike-bevco/

സ്വന്തം ലേഖകൻ
മദ്യത്തിന് വീണ്ടും വില കൂടും. സ്പി​രി​റ്റ് വി​ല വ​ർ​ധി​പ്പി​ച്ച​തി​നാ​ലാണ് വില കൂടുന്നത്. വി​ല കൂ​ട്ട​ണ​മെ​ന്ന മ​ദ്യ വി​ത​ര​ണ​ക്കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം.

തിങ്കളാഴ്ച മുതല്‍ വര്‍ധന നിലവില്‍ വരും. ചി​ല ബ്രാ​ൻ​ഡ് മ​ദ്യ​ത്തി​ന് മാ​ത്ര​മാ​ണ് വി​ല വ​ർ​ധ​ന ബാധകം. 10 രൂ​പ മു​ത​ൽ 50 രൂ​പ വ​രെ​യാ​ണ് വ​ർ​ധി​ക്കു​ക. പു​തു​ക്കി​യ മ​ദ്യ വി​ല വി​വ​ര​പ്പ​ട്ടി​ക ബെ​വ്കോ പു​റ​ത്തി​റ​ക്കി.

2023ലും മദ്യവില കൂട്ടിയിരുന്നു. 999രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 ത്തിന് മുകളില്‍ 40 രൂപയുമാണ്‌ കൂട്ടിയത്. 2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി 4% വർധിപ്പിച്ചിരുന്നു. 

2023–24ലെ ബജറ്റിൽ സെസും ഏർപ്പെടുത്തിയിരുന്നു. 500–999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നു മുകളിലുള്ളവയ്ക്ക് 40 രൂപയുമാണു സെസ്. ഇതോടെ മദ്യവില കുത്തനെ ഉയര്‍ന്നിരുന്നു.

Post a Comment

0 Comments