സ്വന്തം ലേഖകൻ
മദ്യത്തിന് വീണ്ടും വില കൂടും. സ്പിരിറ്റ് വില വർധിപ്പിച്ചതിനാലാണ് വില കൂടുന്നത്. വില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.
തിങ്കളാഴ്ച മുതല്‍ വര്‍ധന നിലവില്‍ വരും. ചില ബ്രാൻഡ് മദ്യത്തിന് മാത്രമാണ് വില വർധന ബാധകം. 10 രൂപ മുതൽ 50 രൂപ വരെയാണ് വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്കോ പുറത്തിറക്കി.
2023ലും മദ്യവില കൂട്ടിയിരുന്നു. 999രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 ത്തിന് മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. 2022 നവംബറിൽ മദ്യത്തിന്റെ വിൽപന നികുതി 4% വർധിപ്പിച്ചിരുന്നു.
2023–24ലെ ബജറ്റിൽ സെസും ഏർപ്പെടുത്തിയിരുന്നു. 500–999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നു മുകളിലുള്ളവയ്ക്ക് 40 രൂപയുമാണു സെസ്. ഇതോടെ മദ്യവില കുത്തനെ ഉയര്‍ന്നിരുന്നു.
0 تعليقات