banner

മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് നിരീക്ഷണം; യുവാവിന് ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
മാജിക് മഷ്റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി. മഷ്റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

226 ഗ്രാം മാജിക് മഷ്റൂമും, 50 ഗ്രാം മാജിക് മഷ്റൂം ക്യാപ്സൂളുകളുമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നത്. ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്.

ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിവയ്ക്കുള്ള ചികിത്സയ്ക്ക് മാജിക് മഷ്‌റൂം ഗുണം ചെയ്യുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ വ്യക്തമായ നിര്‍ദേശങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Post a Comment

0 Comments