റിപ്പബ്‌ളിക് ദിനാഘോഷ പരിപാടികള്‍ നേരിട്ട് കാണാം
ആശ്രാമം മൈതാനത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ പൊതുജനങ്ങള്‍ക്ക് കാണുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കണം പരിപാടികള്‍ നടത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കണമെന്നും കളക്ടര്‍ അറിയിച്ചു.
അക്കൗണ്ട്‌സ് അസിസ്റ്റന്റ് നിയമനം
എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഒഴിവുണ്ട്. യോഗ്യത: കോമേഴ്‌സില്‍ ബിരുദം, സി.എ ഇന്റര്‍മിഡിയറ്റ് അഥവാ സി.എം.എ ഇന്റര്‍മിഡിയറ്റ്, രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം. പ്രായപരിധി: 18-41 . ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31നകം ഹാജരാകണം.
(പി.ആര്‍.കെ നമ്പര്‍ 285/2025)
സീറ്റൊഴിവ്
കുണ്ടറ ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ഫോണ്‍ 0474-2580462, 8547005090.
(പി.ആര്‍.കെ നമ്പര്‍ 286/2025)
ഏകദിന ശില്‍പശാല
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇ-കോമേഴ്‌സ് സംരംഭകത്വ ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കും. ജനുവരി 31ന് കളമശ്ശേരിയിലെ കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. http://kied.info/training-calendar/ മുഖേന ജനുവരി 29നകം അപേക്ഷിക്കണം. തെരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 2550322, 9188922785.
(പി.ആര്‍.കെ നമ്പര്‍ 287/2025)
ടെന്‍ഡർ
അഞ്ചല്‍ ഐ.സി.ഡി.എസ് പരിധിയിലെ കരവാളൂര്‍, അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളിലെ 121 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 10 ഉച്ചക്ക് 2.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0475 2270716, 9074172812.
ടെന്‍ഡർ
കൊല്ലം അര്‍ബന്‍ ഒന്ന് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി അഞ്ച് ഉച്ചക്ക് ഒന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 9495689614.
ടെന്‍ഡർ
വെട്ടിക്കവല ഐ.സി.ഡി.എസ് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 29 ഉച്ചക്ക് ഒന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 0474 2404299, 9746114030.
പാര്‍ട്ട് ടൈം സ്വീപ്പര്‍ അഭിമുഖം മാറ്റി
കൊല്ലം കളക്ടറേറ്റില്‍ എ.ഡി.എമ്മിന്റെ ചേംബറില്‍ ജനുവരി 28 രാവിലെ 10 മുതല്‍ നടത്താനിരുന്ന പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള അഭിമുഖം ഫെബ്രുവരി നാല് രാവിലെ 10ലേക്ക്് മാറ്റി. മറ്റ് ദിവസങ്ങളിലെ അഭിമുഖത്തിന് മാറ്റമില്ല. ഫോണ്‍: 0474-2793473.
കരാര്‍ നിയമനം
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹെപ്പറ്റൈറ്റിസ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് പീര്‍ എജുക്കേറ്റര്‍/ സപ്പോര്‍ട്ടര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തും. യോഗ്യത: പ്ലസ്ടു/തത്തുല്യം, മലയാളം-ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഹെപ്പറ്റൈറ്റിസ് ബി/സി രോഗം വന്നവര്‍ക്ക് മുന്‍ഗണന (ട്രീറ്റ്മെന്റ് രേഖകള്‍ ഹാജരാക്കണം). ഇന്‍സെന്റീവ് - ഹെപ്പറ്റൈറ്റിസ് കേസുകളുടെ അടിസ്ഥാനത്തില്‍ ഒരു മാസം പരമാവധി 10,000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഫെബ്രുവരി അഞ്ച് രാവിലെ ഒമ്പതിന് ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് ഹാളില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0474 2795017.
സൈലന്റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി ദീര്‍ഘദൂര യാത്രകളുമായി കെ.എസ്.ആര്‍.ടി.സി
സൈലന്റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെ.എസ്.ആര്‍.ടി.സി. ഫെബ്രുവരി ഒന്നിന് രാവിലെ 4.30 നു കന്യാകുമാരി യാത്രയോടെ ആരംഭിക്കുന്ന കലണ്ടറില്‍ 25 യാത്രകള്‍ ഉള്‍പ്പെടും. ഫെബ്രുവരി 2 വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. 1020 രൂപയാണ് നിരക്ക്. എട്ടിന് കപ്പല്‍ യാത്ര,(4240) മൂന്നാര്‍,(2380) ഇല്ലിക്കല്‍കല്ല്(820)യാത്രകളും ഒമ്പതിന് ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്കായ മംഗോ മെഡോസ്, (1790), പൊ•ുടി ((770) യാത്രകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 12 നും 28 നും ഗവി യാത്രയും ഉണ്ടാകും. 1750 രൂപ ആണ് നിരക്ക്.
ഫെബ്രുവരി 12ന് രാത്രി 9 മണിക്ക് സൈലന്റ് വാലി യാത്ര ആരംഭിക്കും. വരിക്കാശ്ശേരി മന, ഭാരതപ്പുഴ,കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളില്‍ ആദ്യ ദിവസവും സൈലന്റ് വാലി രണ്ടാം ദിവസവും ആകും സന്ദര്‍ശിക്കുക. ഫെബ്രുവരി 15ന് വാഗമണ്‍, റോസ്മല യാത്രകളും 16 നു പാണിയേലിപ്പോര്, പത്തനംതിട്ട ക്ഷേത്രങ്ങള്‍ എന്നീ ട്രിപ്പുകളും ഉണ്ടായിരിക്കും. പമ്പാ ഗണപതി ക്ഷേത്രം, നിലയ്ക്കല്‍, മലയാലപ്പുഴ, ശ്രീ വല്ലഭ ക്ഷേത്രം എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന യാത്രയ്ക്ക് 850 രൂപയാണ് നിരക്ക്. ഫെബ്രുവരി 19 ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിന് 1500 രൂപ ആണ് നിരക്ക്. പറവൂര്‍ ദക്ഷിണ മൂകാംബിക, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, മമ്മിയൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ഈ യാത്രയില്‍ ഉള്‍പ്പെടും. ഫെബ്രുവരി 20 പാലക്കാട്- നെല്ലിയാമ്പതി യാത്രയില്‍ പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഫെബ്രുവരി 24 നു തയ്യാറാക്കിയിരിട്ടുള്ള കണ്ണൂര്‍ യാത്രയില്‍ അറക്കല്‍ മ്യൂസിയം, പെറ്റ് സ്റ്റേഷന്‍, സെന്റ്ആഞ്ചലോ ഫോര്‍ട്ട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, വയലപ്ര പാര്‍ക്ക്, പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം എന്നിവ ഉള്‍പ്പെടും. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409
0 Comments