സ്വന്തം ലേഖകൻ
ശൂരനാട് : പ്രസിദ്ധമായ പോരുവഴി മയ്യത്തുംകര ഉറൂസിന് കൊടിയേറി. ഇന്ന് വൈകീട്ട് അഞ്ചിന് ദർഗാശരീഫിൽ നടന്ന കൊടിയേറ്റിന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി. ഫെബ്രുവരി മൂന്ന്, നാല് തീയതികളിലാണ് ഉറൂസ്. നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ തക്ബീർ ധ്വനികളുടെയും, മദഹ് ഗാനങ്ങളുടെയും അന്തരീക്ഷത്തിൽ ദർഗാ ശരീഫിലാണ് കൊടിയേറ്റ് നടന്നത്. പോരുവഴി ഷാഫി,ഹനഫി ജമാഅത്തുകൾ സംയുക്തമായാണ് ഉറൂസിന് മുൻകൈയെടുക്കുന്നത്. ഉറൂസിന് എത്തുന്ന വിശ്വാസികളെ കാത്ത് പ്രദേശത്ത് വ്യാപാര – വാണിജ്യമേളയും നടക്കുന്നുണ്ട്.
0 Comments