banner

രണ്ടു വര്‍ഷത്തിനകം എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
രണ്ടു വര്‍ഷത്തിനകം എല്ലാ കന്നുകാലികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും എല്ലാ ബ്ലോക്കുകളിലും മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ സ്ഥാപിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

സി.ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസ്സാം, വൈസ് പ്രസിഡന്റ് എ. നാസര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സ•ാരായ വസന്താ രമേശ്, പി.കെ സാവിത്രി, പി.എസ് അബ്ദുല്‍ സലിം, രജിതാ രമേശ്, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഡി.കെ വിനുജി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ.എല്‍ അജിത്ത്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

إرسال تعليق

0 تعليقات