banner

തിങ്കളാഴ്ച കുടിശ്ശിക പകുതി നല്‍കാമെന്ന് മന്ത്രി; റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം പിൻവലിച്ചു

റേഷന്‍ വാതില്‍ പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു, Kerala Latest News,Kerala News in Malayalam,kerala news,Kerala,

സ്വന്തം ലേഖകൻ
റേഷന്‍ വാതില്‍ പടി വിതരണക്കാരുടെ സമരം പിന്‍വലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മൂന്നുമാസത്തെ കുടിശ്ശികത്തുക ഉടന്‍ വിതരണം ചെയ്യും. അതേസമയം റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറണമെന്ന് മന്ത്രി ജി ആര്‍ അനില്‍ അഭ്യര്‍ത്ഥിച്ചു.

2024 ഏപ്രില്‍ മുതലുള്ള 10 ശതമാനം കുടിശ്ശികയും ഉടന്‍ കൈമാറുമെന്നും കരാറുകാര്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ വാതില്‍പ്പടി സേവനം പുനരാരംഭിക്കും എന്ന് കരാറുകാരും വ്യക്തമാക്കി. ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന വാതില്‍പ്പടി വിതരണക്കാര്‍ ജനുവരി ഒന്നുമുതല്‍ സമരത്തിലാണ്.

വിതരണക്കാര്‍ സമരത്തില്‍ ആയതോടെ റേഷന്‍കടകളില്‍ ധാന്യങ്ങള്‍ എത്തിയിരുന്നില്ല. 2014 മുതലുള്ള 10 ശതമാനം കുടിശ്ശിക റേഷന്‍ വാതില്‍ പടി വിതരണക്കാര്‍ക്ക് നല്‍കാനുണ്ട്. ഇതുകൂടാതെ ഒക്ടോബര്‍ മുതലുള്ള തുകയും കുടിശ്ശികയാണ്. ഇതിന് പിന്നാലെയാണ് വാതില്‍പ്പടി വിതരണക്കാര്‍ സമരം തുടങ്ങിയത്.

Post a Comment

0 Comments