banner

കേരളത്തിൽ വീണ്ടും ഞെട്ടിക്കുന്ന പീഡനകഥ; സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരും ബന്ധുവും 17കാരിയെ പീഡനത്തിനിരയാക്കി;കേസിൽ നാലുപേര്‍ അറസ്റ്റില്‍

Pathanamthitta rape case, പത്തനംതിട്ടയില്‍ നിന്നും വീണ്ടും ഞെട്ടിക്കുന്ന പീഡനകഥ

സ്വന്തം ലേഖകൻ
പത്തനംതിട്ട അടൂരില്‍ പതിനേഴുകാരി പീഡനത്തിനിരയായ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. ഹയർസെക്കൻഡറി വിദ്യാർത്ഥിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. കൗൺസിലിംഗിനിടയിലാണ് പെണ്‍കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. ഏഴാം ക്ലാസ് മുതൽ തുടർച്ചയായി പീഡനത്തിന് ഇരയായിട്ടുണ്ട്.

ചൈൽഡ് ലൈൻ അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടി പരിചയപ്പെട്ടവരും അകന്ന ബന്ധുവുമാണ് പ്രതികള്‍. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നുണ്ട്. ആറുപേരെക്കൂടി പിടികിട്ടാനുണ്ട്.

പത്തനംതിട്ടയില്‍ നിന്നും ഈയിടെ വന്ന പീഡനകഥ കേരളത്തെ ഞെട്ടിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതോളം പേരാണ് കേസില്‍ പ്രതികളായത്. ഈ കേസില്‍ അന്‍പതില്‍ അധികം പ്രതികള്‍ പിടിയിലായിട്ടുണ്ട്. അച്ഛന്റെ മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടി നമ്പറുകള്‍ സേവ് ചെയ്ത് വച്ചതിനാല്‍ പെട്ടെന്ന് തന്നെ മിക്ക പ്രതികളിലേക്കും എത്താന്‍ പോലീസിന് കഴിഞ്ഞു.

പത്തനംതിട്ടയിലെ ജനറൽ ആശുപത്രിയിൽ വച്ച് പോലും പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ട്. ഈ കേസില്‍ പ്രതികൾക്കെതിരെ പോക്സോയും പട്ടികജാതി പട്ടികവർഗ പീഡന നിരോധന വകുപ്പുകള്‍ കൂടി പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പീഡന കഥയുടെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു പീഡന കഥകൂടി പുറത്തുവരുന്നത്.

Post a Comment

0 Comments