banner

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി കൊല്ലം; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എന്‍.ദേവിദാസ്; മന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിക്കും

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി കൊല്ലം;  ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്; മന്ത്രി കെ.എന്‍ ബാലഗോപാല്‍ അഭിവാദ്യം സ്വീകരിക്കും

സ്വന്തം ലേഖകൻ
നാളെ (ജനുവരി 26) ആശ്രാമം മൈതാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ധനകാര്യ  മന്ത്രി കെ.എന്‍ ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തി  സായുധസേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ഇന്ന് രാവിലെ 8.50ന് പരേഡിന് തുടക്കമാകും. 8.52ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. ഒമ്പതിന് മുഖ്യാതിഥി എത്തിച്ചേരും. 9.05ന് ദേശീയ പതാക ഉയര്‍ത്തും. 9.08ന് പരേഡ് പരിശോധന നടത്തും. 9.13ന് പരേഡ് മാര്‍ച്ച് പാസ്റ്റ്. തുടര്‍ന്ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. മൊമെന്റോ വിതരണം ചെയ്തതിന് ശേഷം ദേശീയഗാനത്തോടെ ചടങ്ങുകള്‍ സമാപിക്കും. വിവിധ സായുധസേനാ വിഭാഗങ്ങളും എന്‍.സി.സി, സ്‌കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരേഡ് നടത്തും.

Post a Comment

0 Comments