banner

കൊല്ലത്ത് പാമ്പുകടിയേറ്റ് ​ഗൃഹനാഥൻ മരിച്ചു; മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ മൂർഖന്‍റെ കടിയേറ്റ് പാമ്പുപിടിത്തക്കാരനും ദാരുണാന്ത്യം

പാമ്പുകടിയേറ്റ് ​ഗൃഹനാഥൻ മരിച്ചു ; മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ മൂർഖന്‍റെ കടിയേറ്റ് പാമ്പുപിടിത്തക്കാരനും ദാരുണാന്ത്യം

സ്വന്തം ലേഖകൻ
കൊല്ലം : പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരനും പാമ്പ് കടിയേറ്റ് മരിച്ചു.

പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്ത് വച്ചായിരുന്നു സജുവിന് പാമ്പ് കടിയേറ്റത്. കഴി‍ഞ്ഞ 24ന് ഇവിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു.

Post a Comment

0 Comments