സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിവിധ ട്രെയിനുകൾ പുറപ്പെടുന്നതും അവസാന സ്റ്റോപ്പിൽ എത്തുന്നതുമായ സമയത്തിൽ മാറ്റം വരുത്തി ദക്ഷിണറെയിൽവേ. സമയമാറ്റം ബുധൻ പ്രാബല്യത്തിലാകും. വഞ്ചിനാട്, വേണാട് എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്.
തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെങ്കിലും പുതിയ പാമ്പൻ പാലം കമ്മിഷൻ ചെയ്ത ശേഷമേ പ്രാബല്യത്തിൽ വരൂ.തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി)–യശ്വന്ത്പുര എസി വീക്ക്‌ലി സൂപ്പർഫാസ്റ്റ് ട്രെയിൻ എക്സ്പ്രസാക്കി മാറ്റും. ഇതിന്റെ നമ്പറും മാറി.
ഒന്നര വർഷത്തിനു ശേഷമാണ് റെയിൽവേ പുതിയ ടൈംടേബിൾ പുറത്തിറക്കുന്നത്. ഇതിൽ വന്ദേമെട്രോ, അമൃത് ഭാരത് എക്സ്പ്രസുകൾ, 136 വന്ദേഭാരത് എക്സ്പ്രസുകൾ എന്നിവ ഇടം പിടിച്ചിട്ടുണ്ട്. ട്രെയിനുകളുടെ വിശദമായ സമയക്രമം അറിയാൻ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻടിഇഎസ്) മൊബൈൽ ആപ് അല്ലെങ്കിൽ വെബ്‌സൈറ്റ് സന്ദർശിക്കുക. www.enquiry.indianrail.gov.in/mntes/
● പുനലൂർ–- നാഗർകോവിൽ ജങ്‌ഷൻ അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ നമ്പർ മാറ്റി. 56705 ആണ് പുതിയ നമ്പർ. പകൽ 11.35 ന് പകരം 11.40ന് ആയിരിക്കും ട്രെയിൻ പുറപ്പെടുക
● എറണാകുളം ജങ്‌ഷൻ–-കൊല്ലം ജങ്‌ഷൻ അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ നമ്പർ മാറ്റി. 06769ന് പകരം 66304 എന്നതാണ് പുതിയ നമ്പർ. കൊല്ലത്ത് അഞ്ചുമിനിറ്റ് നേരത്തെ ട്രെയിൻ എത്തും. പുതിയ സമയം വൈകിട്ട് 5.15
● നാഗർകോവിൽ ജങ്‌ഷൻ–-കൊച്ചുവേളി ജങ്‌ഷൻ അൺറിസർവ്‌ഡ് എക്‌സ്‌പ്രസിന്റെ നമ്പറിലും മാറ്റം. പുതിയ നമ്പർ. 56305. ട്രെയിൻ നാഗർകോവിൽനിന്ന് രാവിലെ 8.10 ന് (പഴയ സമയം 8.05) പുറപ്പെട്ട് കൊച്ചുവേളിയിൽ 10.40ന് (പഴയ സമയം 1-0.25) എത്തും.
● കൊച്ചുവേളി–- നാഗർകോവിൽ പാസഞ്ചറിന്റെ പുതിയ നമ്പർ 56310. പകൽ 1.40 ന് പകരം ട്രെയിൻ കൊച്ചുവേളിയിൽനിന്ന് 1.25 ന് പുറപ്പെടും
● കൊല്ലം ജങ്‌ഷൻ–- ചെന്നൈ എഗ്‌മൂർ അനന്തപുരി എക്‌സ്‌പ്രസ്(20635) കൊല്ലത്തുനിന്ന് പകൽ 2.40 ന് പകരം 2.55ന് ആയിരിക്കും പുറപ്പെടുക
● ജാംനഗർ–-തിരുനെൽവേലി എക്‌സ്‌പ്രസ്( 19578) തിരുനെൽവേലിയിൽനിന്ന് രാത്രി 10.22 ന് പകരം 10.05 ന് പുറപ്പെടും
● ജാംനഗർ–-തിരുനെൽവേലി ദ്വൈവാര എക്‌സ്‌പ്രസ്(19578 ) തിരുനെൽവേലിയിൽനിന്ന് വൈകിട്ട് 6.30 ന് പകരം 6.20 ന് പുറപ്പെടും
● എറണാകുളം ജങ്‌ഷൻ–-ബിലാസ്‌പുർ പ്രതിവാര സൂപ്പർ എക്‌സ്‌പ്രസ് (22816) എറണാകുളത്തുനിന്ന് രാവിലെ 8.30 ന് പകരം 8.40 ന് ആയിരിക്കും പുറപ്പെടുക
● എറണാകുളം ജങ്‌ഷൻ–-കൊല്ലം മെമുവിന്റെ പുതിയ നമ്പർ 66307. എറണാകുളത്തുനിന്ന് രാവിലെ 6.05 ന് പകരം 6.10 ന് ആയിരിക്കും പുറപ്പെടുക. കൊല്ലത്ത് പത്തിന് പകരം 9.50 ന് എത്തും
● എസ്‌എംവിടി ബംഗളൂരു–-തിരുവനന്തപുരം നോർത്ത് ദ്വൈവാര എക്‌സ്‌പ്രസ് (16320) രാവിലെ 9.55 ന് പകരം 10 ന് ആയിരിക്കും പുറപ്പെടുക
● തിരുവനന്തപുരം സെൻട്രൽ –-ഷൊർണൂർ ജങ്‌ഷൻ വേണാട് എക്‌സ്‌പ്രസ് (16302) രാവിലെ 5.25 ന് പകരം 5.20 ന് പുറപ്പെടും
● തിരുവനന്തപുരം സെൻട്രൽ–-മംഗളൂരു ഏറനാട്‌എക്‌സ്‌പ്രസ്(16606) തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 3.35 ന് പകരം 3.40 ന് ആയിരിക്കും പുറപ്പെടുക.
● പോർബന്തർ–-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്‌പ്രസ് (20910) പകൽ മൂന്നിന് പകരം 2.50 ന് എത്തും
● എറണാകുളം ജങ്‌ഷൻ–-തിരുവനന്തപുരം സെൻട്രൽ വഞ്ചിനാട് എക്സ്‌പ്രസ്(16303) രാവിലെ 5.05 ന് പകരം 5.10 ന് ആയിരിക്കും പുറപ്പെടുക
0 Comments