banner

വീട്ടുമുറ്റത്ത് മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ ആക്രമണം; കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായ കടിച്ചു ; വയോധിക പേവിഷബാധയേറ്റ് മരിച്ചു

സ്വന്തം ലേഖകൻ
ചേര്‍ത്തല : തെരുവുനായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. ചേർത്തല കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വടക്കേ കണ്ടത്തില്‍ ലളിത (63)യാണ് മരിച്ചത്.

ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ ലളിതയ്ക്ക് തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. ചെറിയ നായ ആയതിനാൽ പരിക്ക് നിസ്സാരമാക്കാതെ തുടര്‍ ചികിത്സകള്‍ നടത്തിയില്ല.

വ്യാഴാഴ്ച പേവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കാട്ടിയതോടെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും വെളളിയാഴ്ചയോടെ മരണം സംഭവിച്ചു. ഭര്‍ത്താവ്: പൊന്നന്‍. മക്കള്‍:സജിത്ത്, പ്രതീഷ്ബാബു.

Post a Comment

0 Comments