banner

സി.പി.ഐ.എം സംസ്ഥാന സമ്മേളനം: വിളംബരജാഥ മാർച്ച് 1-ന്, എല്ലാവരും സഹകരിക്കണമെന്ന് സമ്മേളന സ്വാഗതസംഘം



കൊല്ലം : മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി മാർച്ച് 1 ശനിയാഴ്ച വൈകിട്ട് 4.30 മുതൽ 6 മണിവരെ വിപുലമായ വിളംബരജാഥ സംഘടിപ്പിക്കും. ലോക്കൽ സംഘാടകസമിതികളുടെ നേതൃത്വത്തിലാണ് ജാഥകൾ സംഘടിപ്പിക്കുന്നത്.

ഓരോ ലോക്കലിലും ഇരുചക്രവാഹനങ്ങൾ അണിനിരക്കുന്ന വിളംബര റാലികൾ നടക്കും. സമ്മേളന വിജയത്തിന് വിളംബരജാഥ നിർണായകമാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ലോക്കൽ കമ്മിറ്റികൾ പ്രത്യേക തയ്യാറെടുപ്പുകൾ നടത്തുന്നത്.

വിളംബരജാഥ വിജയിപ്പിക്കാനായി എല്ലാവരും സഹകരിക്കണമെന്ന് സമ്മേളന സ്വാഗതസംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ, ജനറൽ കൺവീനർ എസ്. സുദേവൻ എന്നിവർ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Post a Comment

0 Comments