Latest Posts

അമ്മയും രണ്ട് പെൺമക്കളും ട്രെയിൻ തട്ടി മരിച്ചു; അമ്മയ്ക്കൊപ്പം മരിച്ചത് 10ഉം 11 ഉം വയസ്സുകാരായ വിദ്യാർഥികൾ; ട്രാക്കിൽ നിന്ന് മാറിപ്പോകാൻ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയെങ്കിലും മാറിയില്ലെന്ന് ലോക്കോ പൈലറ്റ്



എറ്റുമാനൂർ : എറ്റുമാനൂർ-കോട്ടയം റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിൻ തട്ടി മരിച്ച നിലയിൽ. പാറോലിക്കൽ കാരിത്താസ് ഗേറ്റുകൾക്കുമദ്ധ്യേ ഇന്ന് പുലർച്ചെ 5.30ന് നിലമ്പൂർ എക്‌സ്പ്രസ് ഇവരെ തട്ടുകയായിരുന്നു. തെള്ളകം 101 കവല വടകര വീട്ടിൽ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം സ്വദേശിയായ നോബിയാണ് ഷൈനിയുടെ ഭർത്താവ്. ഇന്ന് പുലർച്ചെ പള്ളിയിലേക്കെന്ന് പറഞ്ഞ് അമ്മയും മക്കളും വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു.

"ട്രാക്കിൽ നിന്ന് നീങ്ങാതെ അമ്മ മക്കളെ മുറുകെ ചേർത്ത് പിടിച്ചു"
ലോക്കോ പൈലറ്റിന്റെ മൊഴിയനുസരിച്ച്, ട്രാക്കിൽ നിന്ന് മാറിപ്പോകാൻ ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയെങ്കിലും ഷൈനി തന്റെ രണ്ട് മക്കളെയും ചേർത്ത് പിടിച്ച് ട്രാക്കിൽ നിന്ന് നീങ്ങാൻ വിസമ്മതിച്ചു. അടുത്തിടെ വിദേശത്ത് പോയ ഭർത്താവ് നോബിയുടെ അഭാവത്തിൽ ഷൈനി കുട്ടികളുമായി വടകര വീട്ടിലായിരുന്നു താമസം.

"മൃതശരീരങ്ങൾ തിരിച്ചറിയാനാകാത്തവിധം ചിതറിപ്പോയി"
തുടർന്ന് ട്രെയിൻ പാറോലിക്കൽ ഗേറ്റിൽ നിറുത്തി അധികൃതർ വിവരം അറിയിച്ചു. എറ്റുമാനൂർ പൊലീസ്, കോട്ടയം റെയിൽവേ പൊലീസ് എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതശരീരങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഈ അധ്യയന വർഷാരംഭത്തിലാണ് അലീനയെയും ഇവാനയെയും തെള്ളകം ഹോളിക്രോസ് സ്‌കൂളിൽ ചേർത്തത്. മൂത്ത മകൻ എഡ്വിൻ എറണാകുളത്ത് സ്‌പോർട്സ് സ്കൂളിലെ വിദ്യാർത്ഥിയാണ്. എറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0 Comments

Headline