കൊല്ലം : പ്രാക്കുളം ഗവ. എൽ.പി. സ്കൂളിന്റെ 124-ാം വാർഷികവും അധ്യാപക രക്ഷാകർതൃ സമ്മേളനവും തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജാൻവാരിയോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃക്കരുവ പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജ്മിൻ കരുവ എൻഡോവ്മെന്റുകളുടെ വിതരണവും വാർഡ് മെമ്പർ ഡാഡു കോടിയിൽ ശാസ്ത്ര–കലാമേളകളിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. സ്കൂൾ വികസന സമിതി അംഗങ്ങളായ ആർ. പി. പണിക്കർ, ഇബ്രാഹിം കുട്ടി, മിനി ജെ, ജിബി ടി. ചാക്കോ, ഹെഡ്മാസ്റ്റർ കണ്ണൻ ഷൺമുഖം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം സുരേഷ് ബാബു എസ് ശാസ്ത്രദിന സന്ദേശം നൽകി. യുറീക്ക വിജ്ഞാനോത്സവം പരീക്ഷ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
0 Comments