banner

കേരളത്തെ നടുക്കിയ കൂട്ടക്കൊല; കൊല ചെയ്യപ്പെട്ട 14-കാരൻ്റെ മൃതദേഹത്തിന് ചുറ്റും അഞ്ഞൂറിന്റെ നോട്ടുകൾ, കൊല്ലും മുമ്പ് സഹോദരനും പെൺസുഹൃത്തിനും മന്തി വാങ്ങിനൽകി



തിരുവനന്തപുരം: വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിൽ തലയ്ക്കും മുഖത്തും അടിയേറ്റു വികൃതമായ നിലയിൽ മൂന്നുപേരെയും കണ്ടെത്തിയ സംഭവത്തിൽ കൃത്യം നടന്ന സ്ഥലത്ത് അഞ്ഞൂറ് രൂപയുടെ നോട്ടുകൾ വിതറിയ നിലയിൽ ഒൻപതാം ക്ലാസുകാരൻ അഫ്സാന്റെ മൃതദേഹം കണ്ടെത്തിയതോടെ കേസ് അത്യന്തം ദുരൂഹമാകുന്നു. കേസിൽ പോലീസിൻറെ കസ്റ്റഡിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ള പ്രതി അഫാൻ്റെ ക്രൂരതയിൽ സ്വീകരണമുറിയിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു അഫ്സാന്റെ മൃതദേഹം, അടുത്ത മുറിയിൽ മാതാവ് ഷെമി പരിക്കേറ്റ് കിടക്കുകയായിരുന്നു. ഇവർ കണ്ണ് തുറക്കുന്നതു കണ്ടതിനെ തുടർന്ന് പോലീസ് ഇവരെ അതിവേഗം ആശുപത്രിയിലെത്തിച്ചു. മുകളിലത്തെ നിലയിൽ, കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു പ്രതിയുടെ കാമുകി ഫർസാനയുടെ മൃതദേഹം.

കൊലപാതകത്തിന് മുൻപ് ഭക്ഷണം വാങ്ങിച്ചു

പ്രതി കൊലയ്ക്ക് ഒരുങ്ങുമുമ്പ് സഹോദരനായ 14-കാരൻ അഫ്സാനും  പെൺസുഹൃത്തിനും ഭക്ഷണം വാങ്ങി നൽകി. വെഞ്ഞാറമൂട് നഗരത്തിലെ ഹോട്ടലിൽ നിന്ന് കുഴിമന്തി വാങ്ങിക്കൊടുത്തതായാണ് നാട്ടുകാർ പറയുന്നത്. അതിനു പിന്നാലെയാണ് കൊടും ക്രൂരത നടന്നത്.

പഠനത്തിനെന്ന് പറഞ്ഞ് പോയ ഫർസാന അഫാന്റെ വീട്ടിലെത്തിയപ്പോൾ തർക്കമുണ്ടായോ?

കൊല നടത്തിയ അഫാൻ കീഴടങ്ങിയ ശേഷം നൽകിയ മൊഴിയനുസരിച്ച്, പെൺസുഹൃത്ത് ഫർസാന താൻ പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. പെൺകുട്ടി കൊല്ലത്ത് പി.ജി ചെയ്യുകയായിരുന്നു. എന്നാൽ, വീട്ടിലെത്തിയപ്പോൾ ഇരുവരും തർക്കമുണ്ടായതാകാം ക്രൂരകൃത്യങ്ങളിലേക്ക് ക്രൂരകൃത്യങ്ങളിലേക്ക് പ്രതിയെ നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അഫാന്റെ വീടിനു സമീപത്തുവെച്ച് കുറച്ച് ദിവസം മുൻപ് ഫർസാനയെ കണ്ടതായി പ്രദേശവാസികൾ പറയുന്നു. വിവാഹത്തിനു സമ്മതം തേടാനാണ് അഫാൻ, ഫർസാനയുമായി വീട്ടിലെത്തിയതെന്നാണ് പോലീസ് കരുതുന്നത്.

കൊലപാതകത്തിന് ശേഷം വീട് പൂട്ടി, ഗ്യാസ് സിലിൻഡർ തുറന്നുവിട്ട് സ്റ്റേഷനിൽ കീഴടങ്ങി

മൂന്നു വീടുകളിലായി ഞെട്ടിക്കുന്ന അഞ്ചു കൊലപാതകങ്ങൾ നടന്നിട്ടും അയൽക്കാർപോലും അറിഞ്ഞില്ല. ചുറ്റികകൊണ്ടുള്ള അടിയേറ്റ് തല പൊട്ടിപ്പൊളിഞ്ഞിട്ടും നിലവിളികൾ പുറത്തുവന്നില്ല. വീടിനോട് ചേർന്ന് നിരവധി വീടുകളുണ്ടായിരുന്നിട്ടും സംഭവം അറിഞ്ഞത് പോലീസ് എത്തിയതിനു ശേഷമാണ്.

കൊലപാതകങ്ങൾ നടന്ന വീടുകളിൽ നിന്ന് അസ്വാഭാവിക ശബ്ദങ്ങൾ കേട്ടില്ലെന്ന് സമീപവാസികൾ പോലീസിന് മൊഴി നൽകി. അഫാൻ തന്റെ വീട് ഭദ്രമായി പൂട്ടിയ ശേഷം, ഗ്യാസ് സിലിൻഡർ തുറന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. രാത്രി ഏഴുമണിയോടെ, അഫാന്റെ മൊഴി കേട്ട പോലീസുകാർ ആദ്യം വിശ്വസിച്ചില്ല. എന്നാൽ, കൊല നടന്ന സ്ഥലങ്ങളും ആളുകളുടെ പേരുകളും വ്യക്തമായി പറഞ്ഞതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു.


Post a Comment

0 Comments