എക്സൈസ് ഇൻസ്പെക്ടർ എൻ. അബ്ദുൽ വഹാബിന്റെയും ഷാഡോ എക്സൈസ് സംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഒരു സെറ്റിൽ 10 ഗുളികകൾ അടങ്ങിയ ഒരു പാക്കറ്റ് ₹1,500 നിരക്കിലും കഞ്ചാവ് പൊതി ഒന്നിന് ₹500 നിരക്കിലും പ്രതികൾ വില്പന നടത്തുകയായിരുന്നു.
മാനസിക വിഭ്രാന്തിയുള്ളവർ ഉപയോഗിക്കുന്ന നൈട്രോസെപാം ഇനത്തിൽപ്പെട്ട ലഹരി ഗുളികകളാണ് പ്രതികൾ വിൽപന നടത്തി വന്നിരുന്നത്. മൈനാഗപ്പള്ളി കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വസ്തുക്കളുടെ വ്യാപാരം നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം രണ്ടാഴ്ച നീണ്ട രഹസ്യ നിരീക്ഷണത്തിന് ശേഷം പ്രതികളെ പിടികൂടുകയായിരുന്നു.
കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
0 Comments