കോഴിക്കോട് : പാലക്കാട് സ്വദേശിയായ യുവ ദന്തഡോക്ടർ ലഹരി മരുന്നുമായി കോഴിക്കോട് പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് കരിമ്ബ്, കളിയോട് കണ്ണൻകുളങ്ങര സ്വദേശി വിഷ്ണുരാജ് (29) ആണ് അറസ്റ്റിലായത്. കോഴിക്കോട് കൊടുവള്ളി ഓമശ്ശേരിയിലുള്ള ഫ്ലാറ്റിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് 15 ഗ്രാം എംഡിഎംഎ (മാരക ലഹരി മരുന്ന്) കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മലപ്പുറത്തും ലഹരിവേട്ട; ഓട്ടോ ഡ്രൈവർ പിടിയിൽ
അതേസമയം, മലപ്പുറം പൊന്നാനിയിൽ ലഹരി മരുന്നുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. വെളിയങ്കോട് സ്വദേശി സുഫൈൽ ആണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
ഓട്ടോറിക്ഷയിൽ ചുറ്റികറങ്ങി ലഹരി വിൽപ്പന
ആവശ്യക്കാരിലേക്ക് വിൽക്കാനായി ചെറിയ പാക്കറ്റുകളായി ഒരുക്കിയ ശേഷം ഓട്ടോറിക്ഷയിൽ ചുറ്റികറങ്ങിയാണ് പ്രതി ലഹരി മരുന്ന് വിതരണം ചെയ്തിരുന്നത്. പോലീസ് പ്രതിയുടെ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. ബാംഗളൂരിൽ നിന്ന് ആണ് ഇയാൾ ലഹരി മരുന്ന് എത്തിച്ചതെന്നാണ് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ വിവരം.
0 Comments