തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തിന്റെ വിവിധ ജില്ലകളിൽ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
താപനില മുന്നറിയിപ്പ്
കാസർകോട്, കണ്ണൂർ – 38° സെൽഷ്യസ് വരെ
മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം – 37° സെൽഷ്യസ് വരെ
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ – 36° സെൽഷ്യസ് വരെ
താപനില ഉയരുന്നതിനാൽ സൂര്യാഘാതം, സൂര്യതാപം എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനം ജാഗ്രത പാലിക്കണം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
വേനൽമഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്
ഉയർന്ന ചൂടിൽ നിന്ന് ആശ്വാസമായി വെള്ളിയാഴ്ച മുതൽ വേനൽമഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഫെബ്രുവരി 28, മാർച്ച് 1, 2 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി, ശനി (ഫെബ്രു 28, മാർച്ച് 1) – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
ഞായർ (മാർച്ച് 2) – കോഴിക്കോട്, കണ്ണൂർ
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണെന്ന് മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചെറിയ തോതിൽ മഴ കിട്ടാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ മുന്നറിയിപ്പ് ഉള്ള ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. മറ്റു ജില്ലകളിൽ ഈയൊരു കാലയളവിൽ മഴയ്ക്കുള്ള പ്രത്യേക മുന്നറിയിപ്പില്ല.
0 Comments