കൊല്ലം : എൻ. എസ്. പഠന ഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ 2023 സെപ്റ്റംബർ 30, ഒക്ടോബർ 1 തീയതികളിൽ സംഘടിപ്പിച്ച കൊല്ലം മഹോത്സവത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ പ്രബന്ധ സമാഹാരത്തിന്റെ പുസ്തക പ്രകാശനം മാർച്ച് 3-ന് തിങ്കളാഴ്ച വൈകിട്ട് 4.30-ന് കൊല്ലം QAC ഗ്രൗണ്ടിൽ നടക്കും.
‘കൊല്ലം: ചരിത്രം, സംസ്കാരം, രാഷ്ട്രീയം’ എന്ന നിലയിൽ മൂവായിരത്തിലധികം പേജുകളുള്ള മൂന്ന് വോള്യങ്ങളിൽ ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യും. മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള പുസ്തക പ്രകാശനം നിർവഹിക്കും. മന്ത്രി കെ. എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തും. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ ചടങ്ങിൽ പങ്കെടുക്കും.
കൊല്ലം മഹോത്സവം സംഘാടകസമിതി ചെയർമാൻ കെ. വരദരാജൻ അധ്യക്ഷനായ യോഗത്തിൽ, എൻ. എസ്. പഠന ഗവേഷണ കേന്ദ്രം കൺവീനർ എസ്. സുദേവൻ സ്വാഗതം ആശംസിക്കും.
0 Comments