തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധയിടങ്ങളിൽ പൊള്ളുന്ന ചൂട് അനുഭവപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിൽ 39.8 ഡിഗ്രി സെൽഷ്യസ് ഉയർന്ന താപനില രേഖപ്പെടുത്തി. ഇത് ഫെബ്രുവരിയിൽ ഈ സ്റ്റേഷനിൽ രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയർന്ന താപനിലയാണ്. ഫെബ്രുവരി 24-ന് ഇവിടെ 40.4 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു.
വിവിധ നഗരങ്ങളിലെ ചൂട്:
കണ്ണൂർ സിറ്റി: 37.4 ഡിഗ്രി (2.8 ഡിഗ്രി വർദ്ധന)
കോട്ടയം: 38.6 ഡിഗ്രി (4.1 ഡിഗ്രി വർദ്ധന)
കൊച്ചി: 37.6 ഡിഗ്രി (2.7 ഡിഗ്രി വർദ്ധന)
വെള്ളാനിക്കര: 36.9 ഡിഗ്രി (1.3 ഡിഗ്രി വർദ്ധന)
കോഴിക്കോട്: 36.2 ഡിഗ്രി (2.4 ഡിഗ്രി വർദ്ധന)
പുനലൂർ: 35.8 ഡിഗ്രി (0.1 ഡിഗ്രി കുറവ്)
പാലക്കാട്: 35.6 ഡിഗ്രി
തിരുവനന്തപുരം: 35.7 ഡിഗ്രി (2.2 ഡിഗ്രി വർദ്ധന)
കോട്ടയത്ത് ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയ 38.6 ഡിഗ്രി. ഇതോടെ, 2020 ഫെബ്രുവരി 23, 2024 ഫെബ്രുവരി 27 എന്നീ തീയതികളിൽ രേഖപ്പെടുത്തിയ 38.5 ഡിഗ്രി റെക്കോർഡ് മറികടന്നു. എന്നാൽ, 2024 മാർച്ച് 13-ന് കോട്ടയത്ത് രേഖപ്പെടുത്തിയ 39 ഡിഗ്രിയാണ് 1970 മുതലുള്ള ഏറ്റവും ഉയർന്ന താപനില.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലും ഇന്ന് 37.6 ഡിഗ്രി രേഖപ്പെടുത്തി. ഇത് ഫെബ്രുവരിയിൽ ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയുമാണ്.
കേരളത്തിൽ പകൽ ചൂട് ശക്തമായിരിക്കുന്നതിനാൽ പൊതു ജനങ്ങൾ സുരക്ഷാ നടപടികൾ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
0 Comments