Latest Posts

സുഡാനിൽ സൈനിക വിമാനത്താവളത്തിന് സമീപം സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു



ഖാർത്തൂം : സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ഓംദുർമാനിൽ സൈനിക വിമാനത്താവളത്തിന് സമീപം സൈനിക വിമാനം തകർന്ന് വീണ് 46 പേർ മരിച്ചു. സീനിയർ കമാൻഡർ അടക്കം നിരവധി പേർ അപകടത്തിൽ കൊല്ലപ്പെട്ടതായി സുഡാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വടക്കൻ ഓംദുർമാനിലെ വാദി സയ്യിദ്ന സൈനിക വിമാനത്താവളത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആണ് അപകടം ഉണ്ടായത്. വിമാനത്തിൽ സൈനികർ മാത്രമല്ല, സാധാരണക്കാർക്കും അപകടത്തിൽപ്പെട്ടതായി സുഡാൻ സൈന്യം സ്ഥിരീകരിച്ചു.

സാങ്കേതിക തകരാറാകാമെന്ന് സൂചന
വിമാനാപകടത്തിന് സാങ്കേതിക തകരാറാകാമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ 10 പേർ ചികിത്സയിലാണ്. അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഖാർത്തൂമിലെ മുതിർന്ന കമാൻഡറായിരുന്ന മേജർ ജനറൽ ബഹർ അഹമ്മദും ഉൾപ്പെടുന്നു.

സൈനിക വിഭാഗം കൂടുതൽ അന്വേഷണം ആരംഭിച്ചതായി സൈന്യത്തിന്റെ മീഡിയ ഓഫീസ് അറിയിച്ചു.

0 Comments

Headline