കിന്‍ഷാസ : ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ അജ്ഞാത രോഗ ഭീതിയിൽ. ഒരുമാസത്തിനിടെ 90 പേർ മരിച്ചുവെന്നും രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
"ആശങ്ക ഉയർത്തുന്ന നിരക്കിൽ രോഗവ്യാപനം"
കോംഗോയിലെ ഉൾഗ്രാമങ്ങളിൽ ഇതുവരെ 431 കേസുകളും 53 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ കോംഗോയിലേത് കൂടുതൽ ഗൗരവമാണെന്നും, അവിടെയുള്ള കേസുകളുടെ എണ്ണം 1,096 കടന്നതായും 60 പേർ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.
"രോഗം സ്ഥിരീകരിച്ചവരിൽ 48 മണിക്കൂറിനകം മരണം"
മിക്ക കേസുകളിലും രോഗലക്ഷണങ്ങൾ പ്രകടമായാൽ 48 മണിക്കൂറിനകം മരണത്തിനിടയാകുന്നുണ്ട്. ഇതാണ് ആശങ്ക ഉയർത്തുന്നത്.
"വവ്വാലിനെ ഭക്ഷിച്ച കുട്ടികളിൽ ആദ്യ രോഗലക്ഷണങ്ങൾ"
വവ്വാലിനെ കൊന്ന് തിന്ന മൂന്ന് കുട്ടികളിലാണ് ആദ്യമായി ഈ അജ്ഞാത രോഗം കണ്ടെത്തിയത്. അവർക്ക് പനി, ഛർദ്ദി, ആന്തരിക രക്തസ്രാവം, വയറിളക്കം, ശരീരവേദന, കടുത്ത ദാഹം, സന്ധിവേദന എന്നിവയുള്ളതായി സ്ഥിരീകരിച്ചു. രോഗം ബാധിച്ച് മരിച്ച കുട്ടികൾക്ക് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.
"രോഗകാരണം ഇപ്പോഴും അജ്ഞാതം: ലോകാരോഗ്യ സംഘടന"
റോഗത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (WHO) വക്താവ് താരിക് ജസരെവിക് അറിയിച്ചു. അന്വേഷണവും പരിശോധനകളും തുടരുകയാണെന്നും പുതിയ വിവരങ്ങൾ ലഭ്യമായാൽ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments