ന്യൂഡൽഹി : ഈന്തപ്പഴത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ ഡൽഹി കസ്റ്റംസ് പിടികൂടി. സൗദിയിലെ ജിദ്ദയിൽ നിന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 56കാരനായയാളിൽ നിന്നാണ് 172 ഗ്രാം സ്വർണം പിടിച്ചെടുത്തത്. SV - 756 നമ്പർ വിമാനത്തിലാണ് ഇയാൾ എത്തിയത്.
എങ്ങനെ കണ്ടെത്തി?
ബാഗേജ് എക്‌സ്-റേ സ്കാനിംഗിനിടെ സംശയാസ്പദമായ വസ്തു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് യാത്രക്കാരൻ ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നപ്പോൾ ഉപകരണം ശക്തമായി ശബ്‌ദിച്ചു. ഇതോടെ, കസ്റ്റംസ് ഉദ്യോഗസ്ഥർ ലഗേജ് തരംതിരിച്ചുനോക്കുകയായിരുന്നു. ലഗേജ് പരിശോധിച്ചപ്പോൾ കവറിൽ കെട്ടിയ നിലയിൽ ഈന്തപ്പഴങ്ങൾ കണ്ടെടുത്തു. വിശദമായി പരിശോധിച്ചതിന് ശേഷം പഴത്തിനുള്ളിൽ കുരുവിന് പകരം അതേ അളവിൽ സ്വർണം നിറച്ചിരിപ്പുണ്ടെന്നു മനസിലായി.
കസ്റ്റംസ് അന്വേഷണം തുടരുന്നു
പിടിച്ചെടുത്ത സ്വർണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡൽഹി കസ്റ്റംസ് സ്ഥിരീകരിച്ചു. ഇയാൾ ആരൊക്കെയ്ക്കാണ് ഈ സ്വർണം എത്തിച്ചതെന്നതിനെക്കുറിച്ചും കടത്ത് ശൃംഖലയിൽ മറ്റ് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
0 Comments