Latest Posts

ക്ഷേത്രോത്സവത്തിനിടെ അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; കുഞ്ഞിന്റെ നിലവിളി കേട്ടതോടെ പ്രതി രക്ഷപ്പെട്ടു; അന്വേഷണം



പാലാ : ക്ഷേത്രോത്സവത്തിനിടെ അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു. പുലിയന്നൂരിലെ ക്ഷേത്രോത്സവത്തിനിടെ വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ഉത്സവശേഷം സമീപപ്രദേശങ്ങളിലുള്ളവർ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങുകയായിരുന്നു. രക്ഷിതാക്കളും സഹോദരനും ഒപ്പമുണ്ടായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.

കുഞ്ഞിന്റെ നിലവിളി കേട്ടതോടെ പ്രതി രക്ഷപ്പെട്ടു
കുട്ടിയെ നൂറ് മീറ്റർ അകലെ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുഞ്ഞ് നിലവിളിച്ചതോടെ പ്രതി ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു.
പോലീസ് അന്വേഷണം തുടങ്ങി
പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പാലാ പൊലീസ് കേസെടുത്ത് വിസ്തൃതമായ അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.

0 Comments

Headline