Latest Posts

ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ ജോലി നേടാം; അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 7; ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം



തൃശൂര്‍ : കേരള സര്‍ക്കാരിന്റെ വനംവകുപ്പിന് കീഴിലെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വിവിധ തസ്തികകളില്‍ പുതിയ നിയമനം. താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള 16 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അനിമല്‍ കീപ്പര്‍ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികകളിലാണ് നിയമനം. താത്പര്യമുള്ളവര്‍ 2025 മാര്‍ച്ച്‌ 7-നകം അപേക്ഷ സമര്‍പ്പിക്കണം.

തസ്തികകളും ഒഴിവുകളും
അനിമല്‍ കീപ്പര്‍ – 06
സെക്യൂരിറ്റി സ്റ്റാഫ് – 05
സാനിറ്റേഷന്‍ വര്‍ക്കര്‍ – 05
ആകെ ഒഴിവുകള്‍: 16

പ്രായപരിധി (ജനുവരി 1, 2025 പ്രകാരം)
അനിമല്‍ കീപ്പര്‍ ട്രെയിനി – 28 വയസില്‍ താഴെ
സെക്യൂരിറ്റി സ്റ്റാഫ് – 55 വയസില്‍ താഴെ
സാനിറ്റേഷന്‍ വര്‍ക്കര്‍ – 45 വയസില്‍ താഴെ

ശമ്പളം
അനിമല്‍ കീപ്പര്‍ – ₹12,000 - ₹15,000
സെക്യൂരിറ്റി സ്റ്റാഫ് – ₹21,175
സാനിറ്റേഷന്‍ വര്‍ക്കര്‍ – ₹18,390

യോഗ്യതാ മാനദണ്ഡം

അനിമല്‍ കീപ്പർ
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം
പുരുഷന്‍മാര്‍ക്ക് 163 സെ.മീ ഉയരവും 81 സെ.മീ നെഞ്ചളവും വേണം
സ്ത്രീകള്‍ക്ക് 150 സെ.മീറ്റര്‍ ഉയരംമതി

സെക്യൂരിറ്റി സ്റ്റാഫ്
പത്താം ക്ലാസ് വിജയിച്ചിരിക്കണം
ആംഡ് ഫോഴ്‌സുകളില്‍ 10 വര്‍ഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം

സാനിറ്റേഷന്‍ വര്‍ക്കർ
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം
ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ സാനിറ്റേഷന്‍ ജോലിയിലുള്ള അനുഭവമുള്ളവര്‍ക്ക് മുന്‍ഗണന

അപേക്ഷ സമര്‍പ്പിക്കല്‍

അപേക്ഷ അയക്കേണ്ട വിലാസം:
ഡയറക്ടര്‍,
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്,
പുത്തൂര്‍ പി.ഒ,
കുരിശുമലക്ക് സമീപം,
തൃശൂര്‍ - 680014, കേരളം
അല്ലെങ്കില്‍,
Email: thrissurzoologicalpark@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്
തസ്തികകളുടെ വിശദാംശങ്ങള്‍, അപേക്ഷ ഫോമുകള്‍ എന്നിവ ലഭിക്കാനായി കേരള വനംവകുപ്പ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


0 Comments

Headline