തൃക്കരുവ വില്ലേജിൽ ഡിജിറ്റൽ റീസർവേ പൂർത്തീകരിച്ച കൈവശ സ്ഥലങ്ങളുടെ (അളന്ന ഭൂമിയുടെ) സർവേ രേഖകൾ ഭൂവുടമകൾക്ക് പരിശോധിക്കുന്നതിനായി കാഞ്ഞിരംകുഴി സർവേ ക്യാമ്പ് ഓഫിസിൽ ഡിജിറ്റൽ സർവേ റിക്കാർഡ് പ്രദർശനം നടത്തുന്നു.
ഭൂവുടമകൾക്ക് സ്വന്തം വസ്തു സംബന്ധിച്ച എല്ലാ രേഖകളും പരിശോധിച്ച് വിവരങ്ങളുടെ ശരിയാണെന്ന് ഉറപ്പാക്കുന്നതിനുള്ള അവസരമാണിത്. കൂടാതെ, മൊബൈൽ നമ്പർ നൽകുകയും, അതിലേക്ക് ലഭിക്കുന്ന OTP (verification code) ശരിയായി വെരിഫൈ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.
അവശ്യ നിർദ്ദേശങ്ങൾ:
• പരിശോധനയ്ക്കായി വരുന്നവർ ഭൂമിയുടെ പുതിയ കരം ഒടുക്കിയ രസീത് കൂടെ കൊണ്ടുവരേണ്ടതാണ്.
• കൂടാതെ, മൊബൈൽ നമ്പറും അവശ്യമായിരിക്കും.
- ഡിജിറ്റൽ സർവേ വിഭാഗം, തൃക്കരുവ
0 Comments