banner

കരുവ ജുമാ മസ്ജിദിലേക്കുള്ള റോഡിൽ സ്വകാര്യ വ്യക്തി മരങ്ങൾ നിക്ഷേപിച്ച് വഴി തടസ്സമുണ്ടാക്കുന്നതായി പരാതി; നടപടിയെടുക്കാതെ തൃക്കരുവ പഞ്ചായത്ത്



തൃക്കരുവ : മിനിസ്റ്റേഡിയത്തിന് സമീപമുള്ള കരുവ ജുമാ മസ്ജിദിലേക്കുള്ള റോഡിൽ സ്വകാര്യ വ്യക്തി വില്പനയ്ക്കായി വെട്ടിയ മരങ്ങൾ റോഡ് വശങ്ങളിൽ നിക്ഷേപിച്ച് വഴി തടസ്സമുണ്ടാക്കുന്നതായി പരാതി.

നടുവിലച്ചേരി വാർഡിലെ ഒരാൾക്കെതിരെ സ്റ്റേഡിയം പരിസരത്തുള്ള നിവാസികൾ തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ, മരങ്ങൾ റോഡിൽ വച്ചതിനെ തുടർന്ന് മദ്രസാ വിദ്യാർത്ഥികൾക്കും പള്ളിയിലേക്ക് വരുന്നവർക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നതെന്ന് ആരോപിക്കുന്നു.

പഞ്ചായത്ത് സെക്രട്ടറി ഉടനടി നടപടി സ്വീകരിച്ച് മരങ്ങൾ മാറ്റുന്നതും സ്വകാര്യ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതും ഉറപ്പാക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി പരാതി നൽകിയിട്ടും പഞ്ചായത്തിൻറെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. സംഭവത്തിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമല്ല.

Post a Comment

0 Comments