കോർപറേഷൻ മുൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചതിനെ തുടർന്ന് പുതിയ തെരഞ്ഞെടുപ്പ് നടന്നു. പുതിയ കോർപറേഷൻ മേയറായി സി.പി.ഐ പ്രതിനിധി വടക്കുംഭാഗം ഡിവിഷൻ (13) കൗൺസിലർ ഹണി തെരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഡെപ്യൂട്ടി മേയറായി സി.പി.ഐ.എം പ്രതിനിധി വിളിക്കീഴ് ഡിവിഷൻ കൗൺസിലർ എസ്. ജയൻ തിരഞ്ഞെടുക്കപ്പെട്ടു.
എൽഡിഎഫ് നേതൃത്വത്തിൽ നേരത്തേ ഉണ്ടായ ധാരണപ്രകാരം അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കു നൽകിയേക്കാമെന്ന് നിശ്ചയിച്ചിരുന്നുവെങ്കിലും കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് സ്ഥാനമൊഴിയാത്തതിൽ സിപിഐ അതൃപ്തിയിലായിരുന്നു.
ഈ വിഷയത്തിൽ പലവട്ടം മുന്നണിയിൽ ചർച്ച നടത്തിയിട്ടും പരിഹാരം കാണാത്തതിനാൽ സിപിഐ പ്രതിനിധികൾ ഡെപ്യൂട്ടി മേയർ സ്ഥാനത്തും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനങ്ങളിലും രാജിവെച്ചു.
0 Comments