കൊല്ലം : സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന അഖിലേന്ത്യ വോളിബോൾ ടൂർണമെന്റ് നാളെ (27) തുടങ്ങും. കൊല്ലം ലാൽബഹാദൂർ സ്റ്റേഡിയത്തിനു മുന്നിലെ ജില്ലാ സ്പോർട്സ് കൗൺസിൽ ഗ്രൗണ്ടിൽ വൈകിട്ട് 4 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.
വനിതാ വിഭാഗത്തിൽ ആദ്യ മത്സരത്തിൽ മദ്രാസ് ജെ.പി.എൽ യൂണിവേഴ്സിറ്റിയും എം.ജി. സർവകലാശാലയിലെ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജും തമ്മിൽ ഏറ്റുമുട്ടും. പുരുഷ വിഭാഗത്തിൽ കേരള യൂണിവേഴ്സിറ്റി താരങ്ങൾ ഉൾപ്പെട്ട പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളേജും മാവേലിക്കര ബിഷപ് മൂർ കോളേജും തമ്മിലാണ് മത്സരം. മൂന്നാമത്തെ മത്സരത്തിൽ ഇന്ത്യൻ നേവി താരങ്ങൾ അണിനിരക്കുന്ന കൊല്ലം ഗോൾഡൻ സ്റ്റാറും കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമും ഏറ്റുമുട്ടും. ടൂർണമെന്റ് 28-ന് സമാപിക്കും.
സംവാദങ്ങളും പാട്ടൊരുക്കവും നാളെ
സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംവാദങ്ങളും പാട്ടൊരുക്കവും വിവിധ വേദികളിൽ നാളെ (27) നടക്കും.
"കൊല്ലം ദൃശ്യകലകളുടെ ഇല്ലം" – സാംബശിവൻ നഗർ (രാമൻകുളങ്ങര ജംഗ്ഷൻ)
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന "കൊല്ലം ദൃശ്യകലകളുടെ ഇല്ലം" എന്ന സംവാദം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡൻ്റും വിഖ്യാത ചലച്ചിത്രകാരനുമായ ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്യും.
കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ, നടൻ സന്തോഷ് കീഴാറ്റൂർ, തിരക്കഥാകൃത്ത് പി.വി. ഷാജികുമാർ, സാഹിത്യകാരൻ വി. ഷിനിലാൽ, ഡോ. ശ്രീജീത്ത് രമണൻ, ഡോ. ഷംസാദ് ഹുസൈൻ എന്നിവരും സംവാദത്തിൽ പങ്കെടുക്കും.
"അരങ്ങും അണിയറയും" – കടപ്പാക്കട സ്പോർട്സ് ക്ലബ്ബ്
ഉച്ചയ്ക്ക് 2.30-ന് "അരങ്ങും അണിയറയും" എന്ന വിഷയത്തെ ആസ്പദമാക്കിയ സംവാദം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഡോ. പി. കെ. ഗോപൻ മോഡറേറ്ററായിരിക്കും.
ജി. പി. രാമചന്ദ്രൻ, വിധു വിൻസൻ്റ്, അഡ്വ. അനിൽ നാഗേന്ദ്രൻ, രാജേഷ് ശർമ്മ, ജ്യോതിഷ് ശങ്കർ, രാഹുൽ റെജി നായർ, അനിൽ അമ്പലക്കര, എസ്.ആർ. ലാൽ, ഡോ. കെ.ബി. ശെൽവമണി എന്നിവർ പങ്കെടുക്കും.
"പാട്ടൊരുക്കം" – പി. ജയചന്ദ്രൻ നഗർ (എക്സിബിഷൻ ഹാൾ - ആശ്രാമം മൈതാനം)
വൈകിട്ട് 6 മണിക്ക് "പാട്ടൊരുക്കം" പരിപാടി നടക്കും. വി. ടി. മുരളിയും ആനയടി പ്രസാദും നേതൃത്വം നൽകും.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഈ കായിക-സാംസ്കാരിക പരിപാടികൾ കൊല്ലത്തെ വിവിധ വേദികളെ ആവേശഭരിതമാക്കും.
0 Comments