banner

തൃക്കരുവ ഗ്രാമപഞ്ചായത്തിൽ വികസന മുരടിപ്പ്: തൃക്കരുവയിലെ വികസനം നിലച്ചുപോയതിന്റെ ഉത്തരവാദിത്വം ഭരണകക്ഷി ഏറ്റെടുക്കണം; പ്രതിപക്ഷം ആരോപണവുമായി മുന്നോട്ട്



തൃക്കരുവ : ഗ്രാമപഞ്ചായത്തിൽ വികസനം മുരടിപ്പിലായെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ രംഗത്ത്. കോൺഗ്രസ് ഭരണസമിതിയെ കോണ്‍ഗ്രസ്സിനുതന്നെ വേണ്ടാത്ത നിലയിലാണെന്നും ചില ഇടത് കക്ഷികളുടെ സഹായത്തോടെ ഭരണകസേരയിൽ തൂങ്ങിയാടാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

വികസനപദ്ധതികൾ തടസ്സപ്പെടുന്നു
ഗ്രാമപഞ്ചായത്തിന്റെ വരുമാനമാർഗ്ഗങ്ങളിൽ അത്യന്തം പ്രാധാന്യമർഹിച്ച സാമ്പ്രാണിക്കോടി ടൂറിസം പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനാകാതെ പോയെന്നും പഞ്ചായത്തിൽ ഉപയോഗമില്ലാത്ത നിലയിലാണ് കാഞ്ഞാവെളി ഓപ്പൺ സ്റ്റേജും പാഴാവുകയാണ് എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക പരിപാടികൾ പോലും ഈ ഓപ്പൺ സ്റ്റേജിൽ വച്ച് നടത്താറില്ല എന്നതും പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണമാണ്.

വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ഭരണസമിതി
16 അംഗങ്ങളുള്ള തൃക്കരുവ ഗ്രാമപഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ നറുക്കെടുപ്പിലൂടെ യു.ഡി.എഫ് ഭരണത്തിൽ എത്തിയിരുന്നു. നിലവിലെ അംഗസംഖ്യ:

യു.ഡി.എഫ് : 6 കോൺഗ്രസ് + 1 ആർഎസ്പി = 7

എൽ.ഡി.എഫ് : 6 സി.പി.എം + 1 സി.പി.ഐ = 7

എൻ.ഡി.എ : 2 ബി.ജെ.പി = 2


വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് ഭരണത്തിൽ എത്തിയതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. പഞ്ചായത്ത് ഭരണസമിതി വികസനവാതിലുകൾ അടച്ചുപൂട്ടിയിരിക്കുകയാണെന്നും തൃക്കരുവയിലെ വികസനം നിലച്ചുപോയതിന്റെ ഉത്തരവാദിത്വം ഭരണകക്ഷി ഏറ്റെടുക്കണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments