Latest Posts

മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ചു; വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഏഴ് വിദ്യാർഥികൾക്ക് പരിക്ക്


ആലപ്പുഴ : മാരാരിക്കുളത്ത് സ്കൂൾ ഓട്ടോറിക്ഷ മറിഞ്ഞ് ഏഴു വിദ്യാർത്ഥികൾക്ക് പരിക്ക്. പത്ത് വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെടുകയായിരുന്നു. അപകടം നടന്നപ്പോൾ വാഹനമോടിച്ച ഡ്രൈവർ മദ്യപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ കണ്ടെത്തി.

മാരാരിക്കുളം വിദ്യാധിരാജ വിദ്യാനികേതൻ സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഏഴു പേരെയും ഉടൻ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഡ്രൈവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

0 Comments

Headline