കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചത് കെട്ടിടത്തിനടിയില്‍ കുടുങ്ങിയാണെന്ന് പ്രദേശവാസി. ആന ഓഫീസ് കെട്ടിടം തകര്‍ത്തെന്നും ഇതിനടിയില്‍പ്പെട്ടാണ് അവര്‍ മരിച്ചതെന്നും പ്രദേശവാസി പറയുന്നു. വെടിക്കെട്ടിന് പിന്നാലെ പിറകിലുണ്ടായിരുന്ന ആന മുന്നിലെ ആനയെ കുത്തുകയും തുടര്‍ന്ന് ആന ഓഫീസ് കെട്ടിടം തകര്‍ത്തെന്നും പ്രദേശവാസി.
കെട്ടിടത്തിന്റെ സമീപത്തും ഓഫീസിനകത്തുമുണ്ടായിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കെട്ടിടത്തിനടിയില്‍ അകപ്പെടുകയായിരുന്നു. മരിച്ച രണ്ടുപേരും കെട്ടിടത്തിനടിയില്‍പ്പെട്ടുപോയിരുന്നു. അതേസമയം ആന ആരേയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
ആന കയറിവരുന്നതിനിടയ്ക്ക് കാലിനടിയില്‍ ആളുകള്‍ പെട്ടിട്ടുണ്ടാകാമെന്നും പരിക്കേറ്റവരെ കിട്ടാവുന്ന വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആന ഇടഞ്ഞത്. സംഭവത്തില്‍ മൂന്നുപേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.
0 Comments