പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞോടിയത്. ക്ഷേത്രം ഓഫിസ് ആന തകർത്തു. തിടമ്പേറ്റാനായി കൊണ്ടുവന്ന ആനയാണ് വിരണ്ടത്. മറ്റൊരാനയെ കുത്തിയതിനെ തുടർന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു. ആന വിരണ്ടതോടെ ക്ഷേത്രത്തിലെത്തിയ നൂറുകണക്കിന് ഭക്തർ ഭയന്നോടി. നിലവില്‍ ആനകളെ തളച്ചിട്ടുണ്ട്.
ഉത്സവത്തിന് എഴുന്നള്ളിക്കാനെത്തിയ ആനകള്‍ ഇടഞ്ഞു; തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിക്കാനായി കൊണ്ടുവന്ന ആനകൾ ഇടഞ്ഞു. ഇതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. 30 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ആംബുലൻസുകളിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയാണ്.
0 Comments