സമരം നടത്തുന്ന ആശ വർക്കേഴ്സിന് ജനുവരി മാസത്തിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശിക സർക്കാർ തീർത്തിരിക്കുകയാണ്. ഇന്ന് തന്നെ എല്ലാ തൊഴിലാളികെുടെയും ബാങ്ക് അക്കൗണ്ടുകളിലും പണം ക്രെഡിറ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
ഓണറേറിയത്തിനൊപ്പം ഇൻസെന്റീവ് കുടിശ്ശികയും വിതരണം ചെയ്തതായാണ് വിവരം. സമരം തുടങ്ങി 18ാം ദിവസമാണ് സർക്കാർ പ്രശ്നത്തിൽ ഇടപെട്ടത്. ഇതോടെ പ്രതിഷേധം അവസാനിപ്പിക്കുമോ എന്നതിനെ കുറിച്ചുള്ള പ്രതീക്ഷയാണ് ഇപ്പോൾ ഉയരുന്നത്.
0 Comments